Wednesday, May 15, 2024
keralaNewspolitics

വ്യാജലഹരി കേസ്; കളളക്കേസില്‍ കുടുക്കിയ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുടിയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.                  ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നു എന്നാണ് കുറ്റം. എക്‌സൈസ് കമ്മീഷണറുടെതാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്. എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികള്‍ വരും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. വ്യാജ ലഹരിക്കേസില്‍ പ്രതിയാക്കി ബ്യൂട്ടി പാര്‍ലര്‍ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.     ചാലക്കുടിയില്‍ മയക്കുമരുന്ന് കേസില്‍ വ്യാജമായി പ്രതി ചേര്‍ക്കപ്പെട്ട ഷീലാ സണ്ണിയെ മന്ത്രി എംബി രാജേഷ് ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസില്‍ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാമെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളില്‍ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.      വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിയുടെ ഫോണും സ്‌കൂട്ടറും തിരിച്ചുനല്‍കാതെ എക്‌സൈസ്. ഇല്ലാത്ത കേസാണെന്ന് ബോധ്യപെട്ട് ഒന്നര മാസമായിട്ടും എക്‌സൈസ് ഇത് രണ്ടും തിരിച്ചു നല്‍കിയില്ല.                                        ഫെബ്രുവരി 27 നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കള്ളക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി പടിയിലാവുന്നത്. 72 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യത്തില്‍ പുറത്തിറങ്ങി. മെയ് 12 ന് എല്‍എസ്ഡി അല്ലെന്ന പരിശോധനാ ഫലം വന്നെങ്കിലും നീതി ചെയ്യാന്‍ എക്‌സൈസ് തയ്യാ റായില്ല. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ട് ഒന്നരമാസം കഴിഞ്ഞിട്ടും ഷീലയുടെ ഫോണും സ്‌കൂട്ടറും തിരികെ നല്‍കിയിട്ടില്ല. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇതു മടക്കികിട്ടേണ്ടതാണ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ല. ഷീല അറസ്റ്റിലായതോടെ ബ്യൂട്ടിപാര്‍ലര്‍ അടച്ചുപൂട്ടിയിരുന്നു. ഇതു തുറക്കാന്‍ മലപ്പുറ കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള തണല്‍ സംഘടന മുന്നോട്ടുവന്നിട്ടുണ്ട്. തണല്‍ വോളന്‍ഡിയേഴ്‌സ് ചാലക്കുടിയിലെ വീട്ടില്‍ എത്തി സഹായ വാഗ്ദാനം നല്‍കി. പാര്‍ലര്‍ അടച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലായിരുന്നു ഷീല. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.