Monday, May 6, 2024
keralaNewsUncategorized

പത്തനംതിട്ടയില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും തോക്കും വടിവാളും പിടിച്ചെടുത്തു

പത്തനംതിട്ട : ജില്ലയിലെ വെട്ടിപ്പുറത്തെ വീട്ടില്‍ നിന്നും തോക്കും വടിവാളും പിടിച്ചെടുത്തു. കഞ്ചാവ് കേസിലെ പ്രതിയായ ആനപ്പാറ സ്വദേശി നൗഫലിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ നൗഫല്‍ നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. കുറച്ച് നാളുകളായി ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പുറത്ത് പോയി തിരികെയെത്തിയ നൗഫലിന്റെ കൈവശം തോക്ക് ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒളിപ്പിച്ചിരുന്ന റിവോള്‍വറും ആറ് ബുള്ളറ്റുകളും വടിവാളും കത്തിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത റിവോള്‍വര്‍ ഇന്ത്യന്‍ നിര്‍മ്മിതമാണ്.ഇവയ്ക്ക് പുറമെ ഗ്ലൗസുകള്‍, മൂന്ന് ഹെല്‍മറ്റുകള്‍, 12500 രൂപ എന്നിവയും കണ്ടെത്തി. അതേസമയം തോക്ക് കഞ്ചാവ് കടത്തുമ്പോള്‍ സ്വയം സംരക്ഷിക്കാനാണെന്നും, ഇത് ദില്ലിയില്‍ നിന്നാണ് വാങ്ങിയതെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ നൗഫല്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ പിടികൂടിയ