Wednesday, May 15, 2024
keralaNews

എന്നെ തള്ളിയിട്ട ശേഷം സഞ്ജിത്തിനെ വെട്ടി; സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നു : അര്‍ഷിക.

പാലക്കാട് എലപ്പുള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്ന് ഭാര്യ അര്‍ഷിക. അക്രമിസംഘം മാസ്‌കോ മുഖംമൂടിയോ ധരിച്ചിരുന്നില്ലെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും അര്‍ഷിക മാധ്യമങ്ങളോട് പറഞ്ഞു. അര്‍ഷികയുടെ വാക്കുകള്‍ : ‘ഗട്ടറില്‍ ബൈക്ക് സ്ലോ ആക്കിയപ്പോള്‍ ബൈക്ക് ഇടിച്ചിട്ടു. എന്നെ തള്ളിയിട്ട ശേഷം സഞ്ജിത്തിനെ വെട്ടി. സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മുഖംമൂടിയൊന്നും ധരിച്ചിരുന്നില്ല. പ്രതികളെ കണ്ടാല്‍ താന്‍ തിരിച്ചറിയും. രണ്ട് ദിവസം മുമ്പ് തനിക്ക് ഭീഷണി ഉണ്ടെന്ന് സഞ്ജിത്ത് പറഞ്ഞിരുന്നു.’കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികള്‍ കടന്നത് തൃശൂര്‍ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും. പ്രതികള്‍ കൊലയ്ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറ് കണ്ടെത്താനും നീക്കം ആരംഭിച്ചു.ഇന്നലെ രാവിലെ 9 മണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു.ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്.സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.