Wednesday, May 15, 2024
keralaNews

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കും; മുഖ്യമന്ത്രി

ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തന്നെ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാവര്ക്കും വാക്‌സിന്‍ നല്‍കുമെന്നും ഇക്കാര്യത്തില്‍ മുന്‍ഗണന ആവശ്യം ഒരുപാട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ തന്നെ ഒറ്റയടിക്ക് നല്‍കാന്‍ ഉള്ള വാക്‌സിന്‍ ഇപ്പോള്‍ ലഭ്യമെല്ലെന്നും അദ്ദേഹം പറഞ്ഞു.                                   തദ്ദേശ-ആരോഗ്യ വകുപ്പുകള്‍ തിക്കും തിരക്കുമില്ലാതെ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും ഇതിനായി അവര്‍ക്ക് പോലിസിന്റെ സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവില്‍ പള്‍സ് ഓക്‌സി മീറ്റര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി നിര്‍മ്മിക്കാനാവുമെന്നും സാങ്കേതിക കാര്യം കെല്‍ട്രോണിനെകൊണ്ട് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.