Wednesday, May 22, 2024
keralaNews

ദിലീപിന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കണം: ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണം

വധഗൂഡാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് വിധി വന്നിരിക്കുന്നത്.തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് ഹാജരാക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ജസ്റ്റിസ് പി.ഗോപിനാഥിന്റേതാണ് ഉത്തരവ്. ഇതോടെ പ്രൊസിക്യൂഷന് തിരിച്ചടിയായി. വിധി മറിച്ചായിരുന്നെങ്കില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ആലുവയിലെ വീടിനു മുന്നില്‍ നിന്ന ക്രൈംബ്രാഞ്ച് സംഘം മടങ്ങി.