Monday, May 6, 2024
keralaNews

എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സുല്‍ത്താന്‍ ബത്തേരി ചീരാല്‍ താഴത്തൂര്‍ പാടിയേരി നാലുസെന്റ് കോളനിയിലെ കുമാര്‍ ചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകന്‍ മുകുന്ദന്‍(13) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ബത്തേരി സെന്റ് മേരിസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മരണകാരണം വ്യക്തമല്ല.