Friday, May 3, 2024
keralaNews

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു. 

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം – റഗുലര്‍/സപ്ലിമെന്ററി/മേഴ്സി ചാന്‍സ്), പത്താം സെമസ്റ്റര്‍ ബി.എ./ ബി.കോം./ ബി.ബി.എ. – എല്‍.എല്‍.ബി. (പഞ്ചവത്സരം – സപ്ലിമെന്ററി/മേഴ്സി ചാന്‍സ്) കോമണ്‍ ജനുവരി 2021 പരീക്ഷകളുടെ വൈവാവോസി മാര്‍ച്ച് 15 മുതല്‍ 22 വരെ എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.പരീക്ഷ

മാര്‍ച്ച് 19 മുതല്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ് സി. എം.എല്‍.ടി. (2008ന് മുമ്ബുള്ള അഡ്മിഷന്‍ സ്പെഷല്‍ മേഴ്സി ചാന്‍സ് – അദാലത്ത് – സ്പെഷല്‍ മേഴ്സി ചാന്‍സ് 2018) പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ സീപാസ് (എസ്.എം.ഇ.) ഗാന്ധിനഗര്‍ സെന്ററില്‍ പരീക്ഷയെഴുതണം.
2. മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷല്‍ എജ്യൂക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി – 2019 അഡ്മിഷന്‍ റഗുലര്‍/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍) പരീക്ഷകള്‍ മാര്‍ച്ച് 23 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ മാര്‍ച്ച് ഒന്‍പതുവരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 12 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്ബ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2019 നവംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.സി.എ. റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.