Friday, May 3, 2024
keralaNews

എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

‘ഹരിത’ നേതാക്കളെ അപമാനിച്ചെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെയാണ് കേസ്. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. എം.എസ്.എഫിലെ ഹരിത കമ്മിറ്റി മരവിപ്പിക്കാന്‍ മുസ്ിലം ലീഗ് തീരുമാനം എടുത്തതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത വാര്‍ത്ത പുറത്തുവന്നത്. ഹരിത നേതാക്കള്‍ വനിതാ കമ്മിഷന് നല്‍കിയ പരാതി പൊലീസിന് കൈമാറിയിരുന്നു.ഹരിത നേതാക്കളുടേത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് എന്നാണ് ലീഗ് തീരുമാനം. നേതാക്കളോട് വീശദീകരണം തേടാനും വിശദീകരണത്തിനുശേഷം തുടര്‍നടപടിയെടുക്കാനുമാണ് ലീഗ് തീരുമാനം. അതിനിടെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ കമ്മിറ്റി ലീഗ് നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുംവിധം പരാമര്‍ശം നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും നടപടി വേണമെന്നും എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടി.പി.അഷ്‌റഫലി ഒപ്പുവച്ച റിപ്പോര്‍ട്ടില്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെടുന്നു.