Saturday, May 4, 2024
keralaNews

എംവി ജയരാജന്‍ ആശുപത്രി വിട്ടു.

കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആശുപത്രി വിട്ടു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി വിടുന്നത്. ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

കോവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി 20നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് മടങ്ങുന്ന ജയരാജന്‍ ഒരു മാസത്തെ നിരീക്ഷണത്തില്‍ തുടരും.