Friday, May 17, 2024
keralaNews

വിനോദയാത്രക്ക് പോയ യുവാവ് നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് പോയ യുവാവ് നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്.കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം. പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം ന്ദര്‍ശിക്കാനെത്തിയത്.നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാന്‍ വണ്ടി നിര്‍ത്തുകയായിരുന്നു.ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു മണിക്കൂറോളം പോലീസും അഗ്‌നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.