Sunday, April 28, 2024
educationkeralaNews

എംജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

എംജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ഏപ്രില്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

നാലാം സെമസ്റ്റര്‍ എം.എഡ് ( 2 വര്‍ഷ കോഴ്സ് – 2018 അഡ്മിഷന്‍ റഗുലര്‍/ 2017, 2016 അഡ്മിഷന്‍സ് സപ്ലിമെന്ററി & 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് ), ഒക്ടോബര്‍ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് മാറ്റിവെച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.