Monday, May 6, 2024
keralaNews

ഉമ തോമസ് പെരുന്നയിലെത്തിയത് സൗഹൃദത്തിന്റെ ഭാഗമായി :ജി.സുകുമാരന്‍ നായര്‍.

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പെരുന്നയിലെത്തി തന്നെ കണ്ടത് സൗഹൃദത്തിന്റെ ഭാഗമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഉമ തോമസ് അര്‍ഹയെങ്കില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കട്ടെ. എന്‍.എസ്.എസിന് സമദൂര നിലപാടാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് പിന്തുണ തേടി ഉമ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്. ജി. സുകുമാരന്‍നായരുമായി പിതൃതുല്യമായ ബന്ധമാണ് ഉള്ളതെന്നും പി.ടിയുമായി ആത്മബന്ധമുള്ളയാളാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ വ്യക്തമാക്കി.