Tuesday, May 14, 2024
keralaNews

അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍

അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. അറസ്റ്റിനുള്ള വിലക്ക് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പരിഗണിക്കും.പ്രോസിക്യൂഷന്‍ അവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദിലീപ് ഹജരാക്കിയില്ലെന്നാണ് വിമര്‍ശനം. ഫോണ്‍ ഹാജരാക്കാന്‍ ദിലീപിന് നിര്‍ദേശം നല്‍കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദിലീപ് ഫോണ്‍ മാറ്റിയതെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.