Thursday, April 25, 2024
keralaNews

പാറത്തോട്ടില്‍ ഗ്രാമ പഞ്ചായത്തംഗത്തെ കടിച്ച നായയെ ബ്ലോക്ക് പഞ്ചായത്തംഗം വെടിവച്ചു കൊന്നു.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തംഗത്തെ കടിച്ച നായയെ ബ്ലോക്ക് പഞ്ചായത്തംഗം വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പാറത്തോട് പഞ്ചായത്തിലെ ഇടച്ചോറ്റിയിലാണ് സംഭവം. ചരമവാര്‍ഷിക ചടങ്ങിനെത്തിയ ഗ്രാമ പഞ്ചായത്തംഗത്തെയാണ് നായ കടിച്ചത്. മുണ്ടക്കയം ഗ്രാമ പഞ്ചായത്തംഗം സി വി അനില്‍കുമാറിനും പാലൂര്‍ക്കാവ് നടയ്ക്കല്‍ അലനുമാണ് നായയുടെ കടിയേറ്റത്. ബന്ധുവീട്ടിലെത്തിയ അലനെയാണ് ആദ്യം കടിച്ചത്. പിന്നാലെ സമീപത്തുള്ള മുണ്ടക്കയം ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്തിന്റെ വീടിന്റെ മുറ്റത്തു നിന്ന അനില്‍കുമാറിനെയും ആക്രമിക്കുകയായിരുന്നു. ജോഷിയുടെ മാതാപിതാക്കളുടെ ചരമവാര്‍ഷിക ചടങ്ങിന് എത്തിയതായിരുന്നു അനില്‍കുമാര്‍. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച നായയെ ജോഷി തന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് ഒടുവില്‍ വെടിവെച്ചു കൊന്നു.