Monday, May 6, 2024
indiaNewspolitics

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണു പ്രഖ്യാപനം നടത്തിയത്.125 സ്ഥാനാര്‍ഥികളില്‍ 40 ശതമാനം വനിതാ പ്രാതിനിധ്യവും 40 ശതമാനം യുവജന പ്രാതിധിത്യവും ഉണ്ടെന്ന് പ്രിയങ്ക പറഞ്ഞു. 2017ല്‍ ഉന്നാവ് കൂട്ട ബലാത്സംഗ കേസ് അതിജീവിതയുടെ അമ്മയ്ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. ആദ്യ പട്ടികയില്‍ 50 വനിതകള്‍ ഇടം പിടിച്ചു.