Sunday, May 5, 2024
indiaNews

ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി.

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 250ലധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. നില മെച്ചപ്പെടുത്തിയ സമാജ്വാദി പാര്‍ട്ടി 110ലേറെ സീറ്റുകളില്‍ മുന്നിലാണ്. ഗോരഖ്പുര്‍ അര്‍ബനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കര്‍ഹേലില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മുന്നിലാണ്. 7 ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പു നടന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മത്സരിച്ച മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എസ്പി വിജയിച്ചതാകട്ടെ 47 സീറ്റുകളിലും. എസ്പി നിലമെച്ചപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ ബിഎസ്പി ഇത്തവണ തകര്‍ന്നടിയുന്നതാണ് ഫലസൂചലകളില്‍ ദൃശ്യമാകുന്നത്. കോണ്‍ഗ്രസ് ആറു സീറ്റുകളിലും ബിഎസ്പി അഞ്ചു സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നു.