Tuesday, May 21, 2024
keralaNews

കോഴ വിവാദം അന്വേഷിക്കാന്‍ നാലംഗ സമിതി.

എംജി സര്‍വകലാശാലയിലെ കോഴ വിവാദം അന്വേഷിക്കാന്‍ നാലംഗ സമിതി. സര്‍വകലാശാല സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍. അസിസ്റ്റന്റ് റജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറെയും സ്ഥലംമാറ്റി. കോഴ വാങ്ങിയതിന് അറസ്റ്റിലായ എല്‍സിയെ നിയമിച്ചത് ചട്ടപ്രകാരാണ്. മാര്‍ക്ക് ലിസ്റ്റിന് കോഴ ഒറ്റപ്പെട്ട സംഭവമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.അതേസമയം, എം.ജി സര്‍വകലാശാലയിലെ കോഴ വിവാദത്തില്‍കര്‍ശന നടപടി സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. സര്‍വകലാശാല റജിസ്ട്രാറോട് അടിന്തരമായി റിപ്പോര്‍ട്ടു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറി സര്‍വകലാശാല അധികൃതരുമായി സംസാരിച്ചു.