Monday, April 29, 2024
indiaNews

ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയം; അളകനന്ദ നദി കരകവിഞ്ഞു; 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു…

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞ് മിന്നല്‍പ്രളയം. അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണ് വന്‍ദുരന്തം. 150 പേര്‍ വരെ മരിച്ചതായി സംശയമെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി വ്യക്തമാക്കി. 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു, തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. എന്‍.ടി.പി.സിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണ് ദുരന്തത്തിന് ഇരയായവരില്‍ ഏറെയും.

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തെത്തി. കര,വ്യോമസേനകള്‍ രംഗത്ത്, 2013 മാതൃകയില്‍ രക്ഷാദൗത്യം തുടങ്ങി. മഞ്ഞുമല തകര്‍ന്നുണ്ടായ വെള്ളപ്പൊക്കം സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവന്‍ പ്രാര്‍ഥനയിലാണെന്നും അറിയിച്ചു.