Thursday, May 2, 2024
Local NewsNews

രാമായണമുദ്ര പുരസ്‌ക്കാരം ഡോ. സി ഇന്ദുമോന്

തിരുവനന്തപുരം: ശ്രീരാമനവമി ദിനാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാമായണ മുദ്ര പുരസ്‌ക്കാരം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുണ്ടക്കയം സ്വദേശിയും പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ ഡോ.സി. ഇന്ദു മോനോന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ നല്‍കി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന വ്യാസ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ പരിപാടി മുന്‍ കേന്ദ്ര മന്ത്രി ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.                    കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി മുക്കുംപാലമൂട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ അധ്യാത്മിക പ്രഭാഷകന്‍ പൂജപ്പുര കൃഷ്ണന്‍ നായര്‍ രാമരാജ്യത്തിലെ രാജധര്‍മ്മവും പൌര ധര്‍മ്മവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കാളിമല പ്രഭാകരന്‍, കാളിയാര്‍ മഠാധിപധി സ്വാമി ശശികുമാര ശര്‍മ്മ എന്നിവര്‍ കെ.വി രാജേന്ദ്രന് പരിപാടിയില്‍ സന്നിഹിതരായിരുന്നു.