Tuesday, April 30, 2024
keralaLocal NewsNews

കാഞ്ഞിരപ്പള്ളിയി പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച് പൊലീസുകാരന്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ ഫ്രൂട്‌സ് കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെതിരെ കേസ്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പുലര്‍ച്ചയോടെയായിരുന്നു മോഷണം. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.മാമ്പഴം മോഷ്ടിച്ച സംഭവം പൊലീസുകാരനെതിരെ വകുപ്പ് തല നടപടിയ്ക്കു ശുപാര്‍ശ, അറസ്റ്റ് ഉടനെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി . പൊലീസ് ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടിയ്ക്കു ശുപാര്‍ശ ചെയ്തിരിക്കുന്നത്. പൊലീസുകാരന്റെ വിശദാംശങ്ങള്‍ സഹിതം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്കും, ഇടുക്കി എ.ആര്‍ ക്യാമ്പ് കമാന്റന്റിനും റിപ്പോര്‍ട്ട് നല്‍കും. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവര്‍ച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുകയാണെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന് എതിരായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.  ഉയാളുടെ അറസ്റ്റ് ഉടന്‍  ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.