Wednesday, May 15, 2024
indiaNews

തുടര്‍ച്ചയായി പതിനൊന്നാം ദിവസവും പെട്രോള്‍-ഡീസല്‍ വില കൂട്ടി

സര്‍വകാല റെകോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 34പൈസയും ഡീസലിന് 33പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും ഡീസലിന് 86.29 പൈസയുമാണ് വ്യാഴാഴ്ചത്തെ വില.കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ 2 പൈസയാണ്. ഡീസലിന് 84രൂപ 64 പൈസ. പത്ത്മാസത്തിനിടെ പെട്രോളിന് 18 രൂപ 43 പൈസയും ഡീസലിന് കൂടിയത് 18 രൂപ 74 പൈസയും കൂട്ടി.കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.