Sunday, April 28, 2024
keralaNewspolitics

ദേശീയതയുടെ ശബ്ദമുയര്‍ത്തി മുന്‍ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ ബിജെപിയില്‍.

കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ കല്ലംമാക്കല്‍ തൊമ്മച്ചന്റെ മകന്‍ സുബിച്ചന്‍ തോമസ് ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ ബി ജെ പിയില്‍ ചേര്‍ന്നു.ഇന്നലെ അദ്ദേഹത്തിന്റെ കാരിത്തോട്ടിലെ വീട്ടിലെത്തി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യു അംഗത്വം നല്‍കി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.എരുമേലി അസംപ്ഷന്‍ ഫെറോന പള്ളിയിലെ ട്രസ്റ്റിയായും,സ്‌കൂള്‍ പി റ്റി എ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള സുബിച്ചന്‍ എരുമേലി കാര്‍ഷിക വിപണി വിപണന കേന്ദ്രത്തിന്റെ പ്രസിഡന്റ് കൂടിയാണ്.ബിജെപി ജില്ല സെക്രട്ടറി വി സി അജികുമാര്‍,കമ്മറ്റിയംഗം ലൂയിസ് ഡേവിഡ്,വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി എസ്.രാജന്‍,ന്യൂനപക്ഷ മോര്‍ച്ച എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റോമി,കര്‍ഷക മോര്‍ച്ച എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജന്‍.കളീയ്ക്കല്‍ എന്നിവരും പങ്കെടുത്തു.