Sunday, May 5, 2024
keralaNews

ഈ മാസം മുതല്‍ ഏപ്രില്‍ വരെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന ഉള്‍പ്പെടുത്തിയിരിക്കുന്നത് 9 ഇനങ്ങള്‍.

ഈ മാസം മുതല്‍ ഏപ്രില്‍ വരെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന ഉള്‍പ്പെടുത്തിയിരിക്കുന്നത് 9 ഇനങ്ങള്‍. കിറ്റുകള്‍ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും. ഏപ്രിലില്‍ ഈസ്റ്റര്‍-വിഷു പ്രമാണിച്ച് കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും.ചെറുപയര്‍ (500 ഗ്രാം), ഉഴുന്ന് (500), തുവരപ്പരിപ്പ് (250), പഞ്ചസാര (ഒരു കിലോ), തേയില (100 ഗ്രാം), മുളകുപൊടി, അല്ലെങ്കില്‍ മുളക് (100ഗ്രാം) കടുക് അല്ലെങ്കില്‍ ഉലുവ (100 ഗ്രാം), വെളിച്ചെണ്ണ (അര ലീറ്റര്‍), ഉപ്പ് (1 കിലോ) എന്നിവയാണ് കിറ്റിലെ ഇനങ്ങള്‍.

സ്വകാര്യ കമ്പനിയില്‍ നിന്നും കുടുംബശ്രീയില്‍ നിന്നുമാണ് കിറ്റിനാവശ്യമായ സഞ്ചി വാങ്ങുന്നത്. കുടുംബശ്രീയില്‍ നിന്നു മാസം 25 ലക്ഷം തുണി സഞ്ചികള്‍ വീതം 4 മാസത്തേക്ക് കേന്ദ്രീകൃത സംവിധാനത്തില്‍ സപ്ലൈകോയ്ക്ക് നല്‍കാന്‍ കരാറായി. ബാക്കി സ്വകാര്യ കമ്പനിയില്‍നിന്നു വാങ്ങാനുള്ള ടെന്‍ഡര്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു.സംസ്ഥാനത്ത് നാലു മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണത്തിന് എതാണ്ട് 3.75 കോടി സഞ്ചികളാണ് ആവശ്യം. മൊത്തം 88.8 ലക്ഷം കാര്‍ഡുടമകളില്‍ ശരാശരി 83 ലക്ഷം പേര്‍ കിറ്റ് വാങ്ങുമെന്നാണ് സപ്ലൈകോയുടെ കണക്കുകൂട്ടല്‍.