Friday, May 17, 2024
keralaNews

ഈരാറ്റുപേട്ട ടൗണിലെ  മാലിന്യ കൂമ്പാരം ; ഷോൺ ജോർജ് പരാതി നൽകി. 

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ കുരിക്കൾ നഗറിന് സമീപം  ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്  നഗരസഭ അധ്യക്ഷക്ക്  പരാതി നൽകി.
കൂട്ടിയിട്ട മാലിന്യങ്ങൾ  നഗരസഭയുടെ നേതൃത്വത്തിൽ  മാറ്റാറുണ്ടെങ്കിലും ഇവിടെ നിന്നും വരുന്ന ദുർഗന്ധം വളരെ വലുതാണ്. ഇതുവഴി കടന്നു പോകുന്നവർക്കും , വാഹന യാത്രക്കാർക്കും  ദുസഹമാകുന്നതുപോലെ മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്ന യാത്രക്കാരും ഈ മാലിന്യത്തിൽക്കൂടിയാണ് കടന്ന് പോകുന്നതെനും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മാലിന്യ നിക്ഷേപത്തിനായി മറ്റേതെങ്കിലും സ്ഥലം ക്രമീകരിച്ച് നഗരമധ്യത്തിലെ ഈ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.