Friday, May 17, 2024
keralaNews

സംസ്ഥാനത്ത് ടെസ്റ്റിംഗ് കൂട്ടും : വാക്‌സിനേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും; ചീഫ് സെക്രട്ടറി

കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം പേര്‍ക്ക് ടെസ്റ്റിങ് നടത്തും. ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരേയായിരിക്കും പരിശോധനക്ക് വിധേയമാക്കുക.45 വയസ്സില്‍ താഴെയുള്ളവരില്‍ പരിശോധന കൂട്ടും. സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനങ്ങള്‍ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാന്‍ തയാറാകണം.അടിച്ചിട്ട സ്ഥലങ്ങളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ പരമാവധി 75 പേരെയും തുറന്ന സ്ഥലങ്ങളില്‍ 150 പേരെയും പങ്കെടുപ്പിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.ട്യൂഷന്‍ ക്ലാസുകള്‍ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. േഹാട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വാക്‌സീന്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കും. പൊതുചടങ്ങുകള്‍ നടത്തുമ്പോള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.വാക്‌സിനേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും. 50 ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങള്‍ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങള്‍ ഓണ്‍ലൈന്‍ ആക്കണമെന്നും നിര്‍ദ്ദേശിച്ചു. ആളുകള്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ഹോം ഡെലിവറി കൂട്ടാന്‍ കടകള്‍ മുന്‍കൈ എടുക്കണം. പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.