Friday, May 17, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലയിടിവ് തുടരുന്നു. ഇന്ന് 440 രൂപ കുറഞ്ഞ് പവന് 34,160 രൂപ

സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലയിടിവ് തുടരുന്നു. ശനിയാഴ്ച സ്വര്‍ണ വില 55 രൂപ ഗ്രാമിനും പവന് 440 രൂപയുടെയും വിലക്കുറവ് രേഖപ്പെടുത്തി 4270 രൂപ ഗ്രാമിനും പവന് 34,160 രൂപയുമായി കഴിഞ്ഞ ഒമ്പതു മാസത്തെ താഴ്ന്ന വിലയിലെത്തി. അന്തരാഷ്ട്ര വില 1720 ഡോളര്‍ വരെ താഴ്ന്ന ശേഷം 1932 ഡോളറിലാണിപ്പോള്‍. രൂപ കൂടുതല്‍ ദുര്‍ബലമായി 73.90 ലേക്കെത്തിയത് സ്വര്‍ണ വില കൂടുതല്‍ കുറയാതിരിക്കാനുള്ള കാരണമായെന്ന് എ കെ ജി എസ് എം എ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍ പറയുന്നു.ഒരു കിലോഗ്രാം തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 47 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. 2020 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വര്‍ണ വില 1519 ഡോളറായിരുന്നു. കേരളത്തിലെ സ്വര്‍ണ വില ഗ്രാമിന് 3625 രൂപയും പവന് 29,000 രൂപയുമായിരുന്നു.