Tuesday, May 14, 2024
keralaNewspolitics

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ അതൃപ്തി പരസ്യമാക്കി ആര്‍എസ്പി….

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ അതൃപ്തി പരസ്യമാക്കി ആര്‍എസ്പിയും .യുഡിഎഫ് യോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കാനാണ് ആര്‍എസ്പിയുടെ തീരുമാനം. കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തില്‍ മുന്നണിയില്‍ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കള്‍ നല്‍കുന്ന വിവരം.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് യുഡിഎഫിലും കോണ്‍ഗ്രസിനകത്തും നടക്കുന്നത്. മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും അടക്കമുള്ള ഘടകക്ഷികള്‍ ഇതിനകം അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മുന്നണി ബന്ധം അടക്കം പുനപരിശോധിക്കേണ്ടിവരുമെന്ന സൂചന നല്‍കി ആര്‍എസ്പി രംഗത്തെത്തുന്നത്.