Sunday, May 12, 2024
keralaNews

കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിന്‍ ഇന്നുമുതല്‍ എത്തി തുടങ്ങും.

കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിന്‍ ഇന്നുമുതല്‍ എത്തി തുടങ്ങും. കൊവിഷീല്‍ഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. മൂന്നരലക്ഷം ഡോസ് വാക്സിനാണ് എത്തുന്നത്.ഒരു കോടി ഡോസ് വാക്സിന്‍ കമ്പനികളില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും മുന്‍ഗണനയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

75 ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്സിന്‍ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുളളവര്‍ക്ക് പരമാവധി വാക്സിന്‍ നല്‍കാനാണ് നീക്കം. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സിന്‍ ലഭിക്കും. എറണാകുളത്തെത്തുന്ന വാക്സിന്‍ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.വിതരണം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിനു ശേഷം പൊതു ജനങ്ങള്‍ക്ക് നല്‍കും. അതേസമയം, സ്വകാര്യമേഖലയും വിതരണത്തിന് തയ്യാറെടുക്കുകയാണ്.