Saturday, May 11, 2024
indiaNews

ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി ഭാര്യ.

മുംബൈ :ഒരു കോടി രൂപ ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് ഭാര്യ.വാടക കൊലയാളികളെ ഉപയോഗിച്ചാണ് ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പലാറിനെ ഭാര്യ കൊലപ്പെടുത്തിയത്. തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണം.ബീഡ് ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം അഹമ്മദ്നഗര്‍ ഹൈവേയിലെ ബീഡ് പിമ്പര്‍ഗവന്‍ റോഡിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അതേസമയം അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനും കൊലപാതകം അപകടമായി മാറ്റാനും ഭാര്യ ശ്രമിച്ചിരുന്നു. ഇത് സംശയം തോന്നിയ പോലീസ് ഭാര്യയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.കൃത്യം നടത്തുന്നതിനായി രണ്ട് ലക്ഷം രൂപ വീതം വാടക കൊലയാളികള്‍ക്ക് നല്‍കുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ കൊലപാതകം നടത്തുകയും ചെയ്തു.കേസില്‍ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.