Saturday, May 11, 2024
EntertainmentkeralaNews

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു.

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം.അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞത് പരിഗണിച്ചു കൊണ്ടാണ് പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഏര്‍പെടുത്തിരുന്ന വിലക്ക് നീക്കിയത് . മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നും അവതാരിക അറിയിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരുന്നത്.കേസ് ഒത്തുതീര്‍പ്പായെങ്കിലും വിലക്കിയ നടപടിയില്‍ ഉടന്‍ പുനരാലോചനയില്ലെന്നായിരുന്നു അന്ന് അസോസിയേഷന്റെ നിലപാട്. വിലക്ക് ഏര്‍പ്പെടുത്തി രണ്ട് മാസത്തിനു ശേഷം ആണ് പ്രൊഡ്യൂസ് അസോസിയേഷന്‍ നടന് എതിരെയുളള വിലക്ക് ഇപ്പോള്‍ പിന്‍വലിച്ചത്.