Sunday, May 19, 2024
indiaNewspolitics

കോണ്‍ഗ്രസിന്റെ ഇഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു.

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഇഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. വനിതാ നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുകയാണ്. പൊലീസ് നടപടിയില്‍ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് രാജ്യസഭാംഗം ജെബി മേത്തര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത് ജയിലിലിട്ട് പ്രതിപക്ഷത്തെ വിരട്ടാമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കരുതേണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. രാവിലെ മുതിര്‍ന്ന നേതാക്കളുടെ വാര്‍ത്താ സമ്മേളനം എഐസിസി ആസ്ഥാനത്തു നടന്നു. എന്തു വില കൊടുത്തും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇഡി ഓഫിസിനു മുന്നിലേക്കു പ്രകടനമായി എത്തുമെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

എന്നാല്‍ ഡല്‍ഹി പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇഡി ഓഫിസും എഐസിസി ആസ്ഥാനവും രാഹുല്‍ ഗാന്ധിയുടെ വസതിയും. ഒരു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും ഇവിടങ്ങളില്‍ അനുവദിക്കില്ലെന്നാണു പൊലീസിന്റെ നിലപാട്.