Monday, April 29, 2024
keralaNewsObituary

ഇന്നലെ രാത്രി മുതല്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

ആലപ്പുഴ: സ്‌കൂള്‍ വിദ്യാത്ഥിയെ പൊതുകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളത്താണ് സംഭവം. കായംകുളം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അന്നപൂര്‍ണ(14)ആണ് മരിച്ചത്.                                                                        കൃഷ്ണപുരം അതിര്‍ത്തിച്ചിറയിലെ സാംസ്‌കാരിക കേന്ദ്രത്തോടനുബന്ധിച്ചുള്ള കുളത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് ബന്ധുകള്‍ പറയുന്നു.                                                        ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു പൊതുകുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.                                            മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.