Tuesday, May 14, 2024
Local NewsNews

എരുമേലിയില്‍ വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി

എരുമേലി : ശബരിമല തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കിയ വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം നിര്‍ത്തി .

എരുമേലി ക്ഷേത്ര പരിസരത്ത് ആരംഭിച്ച ബുക്കിംഗ് സംവിധാനമാണ് ഇന്ന് നിര്‍ത്തിയത് അയ്യപ്പഭക്തരുടെ നിയന്ത്രണാതീതമായ തിരക്ക് വീണ്ടും – വീണ്ടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അധികൃതര്‍ പറഞ്ഞു .                                                                                    കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ അയ്യപ്പന്മാര്‍ പെരുവഴിയില്‍

എരുമേലി : തിരക്കിന്റെ പേരില്‍ നടുറോഡില്‍ പിടിച്ചിടുന്ന വാഹനങ്ങളിലെ അയ്യപ്പന്മാര്‍
കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ പെരുവഴിയില്‍ . കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചിട്ടതിനേക്കാള്‍ ഇരട്ടി വാഹനങ്ങളാണ് ഇന്ന് പിടിച്ചിട്ടത് .

എം ഇ എസ് റോഡിലും , പേരുര്‍ത്തോട് റോഡിലും അടക്കം ഭാഗത്താണ് കുടിവെള്ളവും – ഭക്ഷണവും ഇല്ലാതെ അയ്യപ്പന്മാര്‍ ദുരിതത്തിലായത് . പല സ്ഥലത്തും റോഡരികിലെ വീടുകളില്‍ കയറി ചെന്ന് കുടിവെള്ളം ചോദിച്ച് വാങ്ങി കുടിക്കുകയായിരുന്നു അയ്യപ്പന്മാര്‍.          അക്ഷമരായി അയ്യപ്പന്മാര്‍; ബലം പ്രയോഗിച്ച് പോലീസ്

എരുമേലി : അയ്യപ്പഭക്തരെ മണിക്കൂറുകളോളം പിടിച്ചിട്ടതില്‍ അക്ഷമരായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയ അയ്യപ്പഭക്തരെ നേരിടാന്‍ ബലപ്രയോഗവുമായി പോലീസ് . ഇന്ന് വൈകുന്നേരം ദേവസ്വം ബോര്‍ഡ് വലിയ പാര്‍ക്കിംഗ് മൈതാനത്തിന് മുന്നിലാണ് സംഭവം.

ശരണം വിളികളുമായി റോഡില്‍ ഇരിക്കുകയും – നില്‍ക്കുകയും ചെയ്ത അയ്യപ്പ ഭക്തരെ പോലീസ് പിടിച്ച് തള്ളിയത് പോലീസിന് നേരെയുള്ള ഏറെ നേരത്തെ വലിയ പ്രതിഷേധത്തിന് കാരണമായി. ശരണം വിളിച്ച അയ്യപ്പ ഭക്തരെയാണ് പോലീസ് പിടിച്ച് തള്ളി റോഡില്‍ നിന്നും മാറ്റാന്‍ ശ്രമം നടത്തിയത് . ഇത് കണ്ട കൂടുതല്‍ അയ്യപ്പന്മാര്‍ പോലീസിനെതിരെ എത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജിന്റെ നേതൃത്വത്തില്‍ അയ്യപ്പന്മാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം തത്ക്കാലം പരിഹരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . മണിക്കൂറുകളോളം പിടിച്ചിട്ട വാഹനങ്ങൾ ഒമ്പത് മണിയോടെ വിട്ടു തുടങ്ങുകയും ചെയ്തു ,