Wednesday, May 15, 2024
indiaNewspolitics

ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച

ദില്ലി: മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെയാണ് ലോക്‌സഭയില്‍ ചര്‍ച്ച നടക്കുക.                                                                                                                       പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴ്ച സഭയില്‍ സംസാരിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ഗാന്ധിയാണ് ആദ്യം പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. മണിപ്പൂര്‍ വിഷയം പ്രധാന ചര്‍ച്ചയാക്കി സര്‍ക്കാരിനെ നേരിടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.   ലോക്‌സഭയില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് ആശങ്കയില്ല.                                                                        ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. ബിആര്‍എസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും. കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്. ജൂലൈ 26ന് ലോക ്‌സഭ സ്പീക്കര്‍ ഓംബിര്‍ള അവിശ്വാസ പ്രമേയം അംഗീകരിക്കുകയായിരുന്നു.                                      കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു. ലോക സഭയില്‍ ബിജെപിക്ക് 303 എംപിമാരും എന്‍ഡിഎയില്‍ 331 എംപിമാരുമാണുള്ളത്. ഇന്ത്യ സഖ്യത്തില്‍ ഉള്ളത് 144 എംപിമാരാണ്.