Sunday, May 5, 2024
keralaNews

ഇന്ധന വില വർധനവ്  കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ഇരുട്ടടി നൽകുന്നു : രാജേഷ് വാളിപ്ലാക്കൽ. 

കാഞ്ഞിരപ്പള്ളി :കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ ഇരുട്ടടിയാണ് ദിവസേനയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻകിട പെട്രോളിയം കമ്പനികൾക്ക് കോടിക്കണക്കിന് രൂപ ദിവസവും അധികവരുമാനം ഉണ്ടാക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ഒത്താശ ചെയ്തുകൊടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജമകണ്ഡലം പ്രസിഡന്റ്‌ ശ്രീകാന്ത് എസ്‌. ബാബു അധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജെയിംസ് പെരുമാക്കുന്നേൽ, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ ഷാജി പുതിയപ്പറമ്പിൽ, ആക്ടിങ് പ്രസിഡന്റ്‌ റിജോ വാളന്തറ, യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ജോബി തെക്കുംചേരിൽ, സംസ്ഥാന സമിതി അംഗം ജിജോ കാവാലം, നാസർ സലാം, ദിലീപ് കൊണ്ടുപ്പറമ്പിൽ, അഖിൽ എം, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.