Friday, March 29, 2024
keralaNewspolitics

ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കും ജലീല്‍.

ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി കെ.ടി.ജലീല്‍.താന്‍ തെറ്റുചെയ്തന്നെ് നെഞ്ചില്‍ കൈവെച്ച് ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.ചോദ്യം ചെയ്യലിന് ഞാന്‍ തലയില്‍ മുണ്ടിട്ട് പോയിട്ടില്ല. സ്വകാര്യ വാഹനത്തിലാണ് പോയത്. ഇ.ഡി വളരെ സ്വകാര്യതയോടെയാണ് ചോദ്യം ചെയ്യലിന് വിളിച്ചത്. അവര്‍ പറഞ്ഞ സമയം അവരുടെ ഓഫിസില്‍ പോയി.ഇ.ഡി എല്ലാ വിവരശേഖരണവും പേഴ്‌സണല്‍ ഐ.ഡിയിലാണ് നടത്തിയത്. രഹസ്യസ്വഭാവം ഞാനായിട്ട് പൊളിക്കേണ്ട എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നത്.ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഏതൊരു കാര്യത്തിനും മറുപടി വേണമെന്ന് പറഞ്ഞ് സമീപിക്കുക, അവര്‍ പറഞ്ഞത് നമ്മള്‍ കേള്‍ക്കുക. ആ സമീപനം ശരിയല്ല.സ്വപ്ന സുരേഷിനെ വിളിച്ചെ ആരോപണം വന്നപ്പോള്‍ ഒരുമണിക്കൂറിനുള്ളില്‍ ഞാന്‍ മാധ്യമങ്ങളെ കണ്ടതാണ്. ഒരു മുടിനാരിഴ പങ്കെങ്കിലും തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ.ടി.ജലീല്‍ കൂട്ടിച്ചേര്‍ത്തു.