Friday, May 17, 2024
keralaNews

മുക്കൂട്ടുതറ വാഹനാപകടം ; വഴിയാത്രക്കാരനടക്കം രണ്ട്  പേർക്ക് ഗുരുതരമായി പരിക്കേറ്റു.

9മുക്കൂട്ടുതറ :അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ച് വഴി യാത്രക്കാരനടക്കം രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കൂട്ടുതറ സ്വദേശിയും വഴി യാത്രക്കാരനുമായ രാംമുറ്റത്ത് വീട്ടിൽ അഭിജിത്ത് ,  പിക്കപ്പ് വാനിലുണ്ടായിരുന്ന  അന്യ സംസ്ഥാന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇന്ന് വൈകിട്ട് ഏഴ്  മണിയോടെ മുക്കൂട്ടുതറക്ക് സമീപത്തു വച്ചായിരുന്നു അപകടം. ഇടകടത്തി ഭാഗത്തു നിന്നും ഡ്രൈവറടക്കം  മൂന്നു പേരുമായി അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ അഭിജിത്തിനെ ഇടിക്കുകയും വാൻ റോഡിൽ തന്നെ തലകീഴായി മറിയുകയുമായിരുന്നു.
ഇടകടത്തി സ്വദേശിയുടെയാണ് പിക്കപ്പ് വാൻ .