Tuesday, May 7, 2024
indiaNews

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിമൂന്ന് ആഗോള നേതാക്കളിൽ ഏറ്റവും മുന്നിൽ .

ലോകത്തത് തിരഞ്ഞെടുത്ത ആദ്യത്തെ  പതിമൂന്ന് ലോക നേതാക്കളിൽ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നേതാക്കളിൽ ഏറ്റവും മുന്നിൽ.
മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് ഈ റേറ്റിങ്. മോദിക്ക്  70 ശതമാനമാണ് പോൾ ചെയ്തത് .  സെപ്റ്റംബർ 2 – ന് പുതുക്കിയ സർവേയിലാണ്
പ്രധാനമന്ത്രി മോദി മുന്നിലെത്തിയത് , കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ്  പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗും ഉയർന്നു,  ജൂണിൽ പ്രധാനമന്ത്രിയുടെ അംഗീകാര റേറ്റിംഗ് 66% ആയിരുന്നു.
1. നരേന്ദ്ര മോദി: 70%
2. ലോപ്പസ് ഒബ്രഡോർ: 64%
3. മരിയോ ദ്രാഗി: 63%
4. ആഞ്ചല മെർക്കൽ: 52%
5. ജോ ബൈഡൻ  48%
6, സ്കോട്ട് മോറിസൺ: 48%
7. ജസ്റ്റിൻ ട്രൂഡോ: 45%
8. ബോറിസ് ജോൺസൺ: 41%
9. ജെയർ ബോഴ്സോനാരോ: 39%      10. മൂൺ ജേ-ഇൻ: 38%
11. പെഡ്രോ സാഞ്ചസ്: 35%
12. ഇമ്മാനുവൽ മാക്രോൺ: 34%
13. യോഷിഹൈഡ് സുഗ: 25%

മോദിയുടെ വിസമ്മത റേറ്റിംഗും 25 ശതമാനമായി കുറഞ്ഞു. ഇത് പട്ടികയിലെ ഏറ്റവും താഴെയാണ്.മോർണിംഗ് കൺസൾട്ടിന്റെ ഗ്രാഫ് സൂചിപ്പിക്കുന്ന പ്രകാരം 2021 മെയ് മാസത്തിൽ കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ശക്തമായി ബാധിച്ചപ്പോൾ പ്രധാനമന്ത്രി മോദിയുടെ വിസമ്മത റേറ്റിംഗ് ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നാണ്പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തിന്റെ ഭീഷണികൾക്കിടയിലും രാജ്യത്ത് കോവിഡ് സാഹചര്യം ക്രമാനുഗതമായി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ വിസമ്മത റേറ്റിംഗ് കുറഞ്ഞു. ഇന്ത്യയിൽ കോവിഡ് 19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 2020 മെയ് മാസത്തിൽ പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗ് 84 ശതമാനമായിരുന്നു.
ഈ പട്ടിക തയാറാക്കാനായി മോണിംഗ് കൺസൾട്ട് ഇന്ത്യയിലെ വിവരശേഖരണത്തിനായി ഏകദേശം 2,126 ഓൺലൈൻ അഭിമുഖങ്ങൾ സാമ്പിൾ ചെയ്തു.