Sunday, April 28, 2024
indiakeralaLocal NewsNews

ഇന്ത്യാ-പാക് യുദ്ധ വിജയത്തിന്റെ സുവർണ്ണജൂബിലി  ആഘോഷം; യുദ്ധ ജേതാക്കളെ ആദരിക്കും.

എരുമേലി: 1971 – ഇന്ത്യാ-പാക് യുദ്ധ വിജയത്തിന്റെ സുവർണ്ണജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നാഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റി എരുമേലി യുണിറ്റ് യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാരെയും , വീരനാരികളെയും ആദരിക്കും. ഡിസംബർ 11-ന് രാവിലെ 10 മണിയ്ക്ക് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി പാരീഷ് ഹാളിൽ യൂണിറ്റ് പ്രസിഡന്റും ദക്ഷിണമേഖലാ സെക്രട്ടറിയുമായ  ബെന്നി കാരയ്ക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം  പൂഞ്ഞാർ എം .എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിൽ  എരുമേലി മേഖലയിലുള്ള 21 – ഓളം പേരെ കേണൽ സുനിർ ഖത്രി (co. 16 (K) BN. NCC മെഡൽ നല്കി ആദരിക്കും. കേണൽ ജോസ് എം ജോർജ് , ശൗര്യ ചക്ര ( റിട്ട.) എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജുകുട്ടി, എൻ.എക്സ്.സി .സി അഖിലേന്ത്യാ പി..ആർ.ഒ. എം റ്റി ആന്റണി, ജില്ലാ പ്ര സിഡന്റ് ബി. ചന്ദ്രശേഖരൻ നായർ ,റ്റി.കെ. പദ്മ കുമാരി റ്റീച്ചർ, പ്രസി. ExFA, ലെഫ്.കേണൽ റ്റി.ആർ.ശാരദാമ്മ, സെക്ര. Ex FA .എ.ആർ. വിജയൻ നായർ , സ്റ്റേറ്റ് ഓർഗ .സെക്ര. മനോജ് മാത്യു, എസ്.എച്ച്.ഒ. എരുമേലി പോലീസ് സ്റ്റേഷൻ , ഡോമിനിക് ആൻറണി, താലൂക്ക് പ്രസിഡന്റ്, നാസർ പനച്ചി ടൗൺ വാർഡ് മെബർ തുടങ്ങിയവർ പങ്കെടുക്കും. എൻ.എക്സ് സി.സി. സെക്രട്ടറി രമേശ് കുമാർ സ്വാഗതവും മേരിക്കുട്ടി ചാക്കോ , പ്രസി. ExFA എരുമേലി കൃതജ്ഞതയും രേഖപ്പെടുത്തും. മാതൃരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ധീര സേനാനികൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുവാനും യുദ്ധത്തിൽ പങ്കെടുത്ത  എരുമേലിയിലെ ധീര സൈനീകർക്ക് / വീരനാരികളോട് ആദരവ് പ്രകടിപ്പിക്കുവാനും ലഭിക്കുന്ന ഈ പരിപാടിയിലേയ്ക്ക് എവരെയും സ്വാഗതം ചെയ്യുന്നു.