Sunday, May 5, 2024
EntertainmentindiaNews

ഇന്ത്യാവിരുദ്ധ പ്രചാരണം; 22 യൂട്യൂബ് ചാനലുകള്‍ കൂടി പൂട്ടിച്ചു

ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്ന 22 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍.

ഇവയില്‍ നാലെണ്ണം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചിരുന്നതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്.

നേരത്തെ ജനുവരിയിലാണ് ഇത്തരത്തില്‍ യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും മറ്റ് കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ 35 ഓളം ചാനലുകളായിരുന്നു ബ്ലോക്ക് ചെയ്തത്.

100 കോടിയിലധികം കാഴ്ചക്കാരുള്ള ചാനലുകളായിരുന്നു.  എല്ലാം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നതാണെന്നും  രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്നും മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്ന എല്ലാ ഓണ്‍ലൈന്‍ ചാനലുകള്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം സൂചിപ്പിച്ചു