Thursday, May 2, 2024
indiaNewsSports

ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി. അതിലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് നടപടിയെടുത്തത്. ഹോണിന്റെ പരിശീലനത്തില്‍ ഫെഡറേഷന് തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് പുറത്താക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ രണ്ട് വിദേശ പരിശീലരെ കൊണ്ടുവരാനാണ് തീരുമാനം.
59 കാരനായ ഉവെ ഹോണ്‍ ജാവലിന്‍ ത്രോയില്‍ 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ഏക താരമാണ്.ഉവെയുടെ പരിശീലനത്തിലാണ് നീരജ് ചോപ്ര ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയത്. 2017 ലാണ് പരിശീലകനായി എത്തുന്നത്. നിരവധി തവണ അതിലറ്റിക്സ് ഫെഡറേഷനുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഫെഡറേഷന്‍ വാര്‍ത്താകുറിപ്പിലൂടെയാണ് ഉവെ ഹോണിനെ പുറത്താക്കിയ വിവരം അറിയിച്ചത്.