Saturday, May 4, 2024
indiaNews

ഇന്ത്യയിലുള്ള കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; തീവ്രവ്യാപനശേഷി

ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെല്‍റ്റ പ്ലസ് (ആ.1.617.2.1) എന്ന പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ 7 വരെ 6 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. ഇത് അതീവവ്യാപനശേഷിയും മാരകമാകാന്‍ സാധ്യതയുള്ളതുമാണെന്നാണ് മുന്നറിയിപ്പ്. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ആശങ്കയ്ക്ക് ഇടയാക്കുന്നു.പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ ഡെല്‍റ്റ വേരിയന്റിന്റെ 63 ജീനോമുകളാണ് മ്യൂണിക്കിലെ ഗ്ലോബല്‍ സയന്‍സ് ഇന്‍ഷ്യേറ്റീവ്(ഏകടഅകഉ) തിരിച്ചറിഞ്ഞിട്ടുള്ളത്.