Tuesday, May 7, 2024
keralaNews

ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല,കൊവിഡിനൊപ്പം ജീവിക്കണം ;മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയി. ഇപ്പോള്‍ നേരിടുന്ന രോഗവ്യാപനം ഇതുമൂലമാണ്. ഇനി ആകെയുള്ള അടച്ചിടല്‍ പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി നടന്നത് രോഗവ്യാപനം കൂട്ടിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ക്വാറന്റീന്‍ ലംഘിക്കുന്നവരെ പാര്‍പ്പിപ്പിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തണം. ഇത്തരക്കാരുടെ കയ്യില്‍ നിന്ന് ക്വാറന്റീന്‍ ചിലവ് ഈടാക്കണമെന്നും പിഴ അടപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.