Tuesday, May 14, 2024
keralaNews

ശബരിമല – മാളികപ്പുറം മേൽശാന്തി തെരഞ്ഞെടുപ്പ് 17 ന് .

പന്തളം :ശബരിമല -മാളികപ്പുറം മേൽശാന്തി തിരഞ്ഞെടുപ്പ് ഈ മാസം 17 ന് (തുലാമാസം – 1 ന് ) നടക്കും.പന്തളം കൊട്ടാരത്തിലെ പത്ത് വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളെയാണ് ഇത്തവണ നറുക്കെടുപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ശബരിമല മേൽശാന്തിക്കായുള്ള തിരഞ്ഞെടുപ്പ് ഗോവിന്ദ്  വർമ്മയും ,മാളികപ്പുറം മേൽശാന്തിക്കായുള്ള തെരഞ്ഞെടുപ്പ് നിരഞ്ജൻ ആർ. വർമ്മയും നറുക്കെടുക്കും.പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിലെ
മുൻ രാജ പ്രതിനിധി കെ. കേരള വർമ്മയുടെ കൊച്ചു മകനും ഇന്ത്യൻ നേവി ക്യാപ്റ്റൻ രാംരാജ് വർമ്മ/കൊച്ചി രാജ കുടുംബാംഗം ലക്ഷ്മി വർമ്മ ദമ്പതികളുടെ മകനും , ഡൽഹി നേവൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോവിന്ദ് വർമ്മ .
പന്തളം കൊച്ചു കൊട്ടാരത്തിൽ പരേതനായ കെ.സി രാമവർമ്മയുടെ
ചെറുമകനും കിളിമാനൂർ കൊട്ടാരത്തിൽ രാജേഷ് കെ വർമ്മ/ കടപ്ര മണിപ്പറമ്പിൽ കോയിക്കൽ നിഷ ആർ വർമ്മ ദമ്പതികളുടെ മകനും – വ്യാസ വിദ്യാനികേതൻ
സെൻട്രൽ സ്കൂളിലെ എഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് നിരഞ്ജൻ ആർ. വർമ്മ . 17 ന് രാവിലെ ദേവസ്വം ബോർഡ് പ്രതിനിധികൾ , മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് . ഒരു വർഷത്തെ പൂജകൾ അനുഷ്ടിക്കുന്നതിനുള്ള
ചുമതലയാണ് നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്