Friday, May 10, 2024
keralaNews

‘ഇത്തവണ തൃശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ ഇങ്ങ് തരും’; സുരേഷ്‌ഗോപി.

ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, ശബരിമല വികാര വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനായി വടക്കുംനാഥനില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.