Saturday, May 4, 2024
EntertainmentindiaNews

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി.

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. തീര്‍ത്തും സ്വകാര്യമായ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ.ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹന്‍ പ്രശസ്ത ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. അതിനു ശേഷം പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ.
പിന്നീട് 2015ല്‍ നായികയായിട്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായി എത്തി. ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ.നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന്‍ മുത്തുരാമന്റെ ചെറുമകന്‍ കൂടിയാണ്. മണിരത്‌നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. എ.ആര്‍. മുരുഗദോസ് നിര്‍മിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് പുതിയ പ്രോജക്ട്. കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തില്‍ ഗൗതം കാര്‍ത്തിക്ക് എത്തും.