Saturday, April 27, 2024
keralaNews

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നു.

ഒരു ഷട്ടര്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നു. ഇപ്പോള്‍ 2,399.14 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ തുറക്കുന്നത് കണക്കിലെടുത്താണ് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയര്‍ത്തിയിരുന്നു. എങ്കിലും രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.