Sunday, May 19, 2024
keralaNews

ഇടുക്കിയില്‍ വിതരണം ചെയ്ത ദേശീയ പതാകകള്‍ അളവുകളിലെ നിബന്ധന പാലിക്കാതെയുള്ളത്.

ഇടുക്കി: 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താന്‍ ഇടുക്കിയില്‍ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള ദേശീയ പതാകകള്‍. തെറ്റ് കണ്ടെത്തിയതിനെ തുടന്ന് ഒരു ലക്ഷത്തിലധികം ദേശീയ പതാകകള്‍ കുടുംബശ്രീ തിരികെ വാങ്ങി. 30 ലക്ഷത്തോളം രൂപയുടെ പതാകയാണ് നിര്‍മാണത്തിലെ അപാകത മൂലം പാഴായത്. സംഭവത്തില്‍ ഇടുക്കി ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് തേടി.

ദേശീയ പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് പതാകകള്‍ പാഴായത്. ദീര്‍ഘ ചതുര ആകൃതിയില്‍ ആയിരിക്കണം ദേശീയ പതാക, ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3 :2 ആയിരിക്കണം എന്നെല്ലാമുള്ള നിബന്ധന പാടെ അവഗണിച്ചാണ് ഇടുക്കിയില്‍ കുടുംബശ്രീ ദേശീയ പതാകകള്‍ തയ്യാറാക്കിയത്. നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ച 20 യൂണിറ്റുകളില്‍ 18 എണ്ണത്തിലും അപാകതകള്‍ കണ്ടെത്തി.