Friday, May 3, 2024
indiaNews

ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു.

സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം.ജനറല്‍ ബിപിന്‍ റാവത്തിനും പത്‌നി മധുലിക റാവത്തിനും ബ്രാര്‍ സ്‌ക്വയറില്‍ അന്ത്യവിശ്രമം ഒരേ ചിതയിലാണ് ഒരുക്കിയത്.മതാചാര പ്രകാരമുള്ള ചടങ്ങുകള്‍  മക്കളായായ കൃതികയും തരുണിയും പൂര്‍ത്തിയാക്കിയാണ് സംസ്‌കാരം  നടന്നത്.ഇവരും ചേര്‍ന്ന് ചിതയില്‍ അഗ്നി പകര്‍ന്നു.ഭൗതികശരീരം സംസ്‌കാരത്തിനായി ഡല്‍ഹി ബ്രാര്‍ സ്‌ക്വയറില്‍ എത്തിച്ചു തുടര്‍ന്ന് 17 ഗണ്‍ സല്യൂട്ടോടെ 4.50 ന് സംസ്‌കാരം  നടന്നത്.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മൂന്ന് സേന മേധാവിമാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.വിദേശസേനാതലവന്മാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധിയും അടക്കമുള്ള പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.