Tuesday, May 14, 2024
keralaNews

“സമാധാനം തരൂ ഞങ്ങളും ജീവിച്ചോട്ടെ” എന്ന ആപ്തവാക്യവുമായി ഒരു പറ്റം വിദ്യാർഥികൾ

എരുമേലി : “സമാധാനം തരൂ ഞങ്ങളും ജീവിച്ചോട്ടെ” എന്ന ആപ്തവാക്യവുമായി ഒരു പറ്റം വിദ്യാർഥികൾ.എരുമേലി,സെന്റ് തോമസ് എൽ. പി സ്കൂളിൽ ആണ് 400 ൽ ഏറെ സഡാക്കോ കൊക്കുകളെ കൊണ്ട് ആലംകൃതമാക്കിയത്.ഭൂമിയിൽ ജീവിക്കാൻ കൊതിച്ച സഡാക്കോ സുസുക്കി എന്ന കുരുന്നു ബാലികയുടെ ഓർമ്മകൾ പേറുന്ന ഹിരോഷിമ അനുസ്മരണ ദിനത്തിൽ,സ്കൂൾ വരാന്തയിൽ കൊക്കുകൾ അണി നിരന്നപ്പോൾ കാഴ്ചക്കാർ അതിലേറെ. വർണ്ണ ശബളമായ സ്കൂൾ മുറ്റത്തു കുട്ടികൾക്ക് ആവേശകരവുംആസ്വാദ്യകരവുമായ സഡാക്കോ യുടെ കരളലിയിക്കുന്ന കഥ കുരുന്നുകളുടെ ഹൃദയം തൊട്ട അനുഭവമാണെന്ന് അവർതന്നെ സാക്ഷ്യപെടുത്തി.ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട…. എന്ന പ്രതിജ്ഞ അവരുടെ മനസ്സിൽ തെളിഞ്ഞു.ഹിരോഷിമ ദിനത്തിന്റെ ഓർമ പുതുക്കൽ കുട്ടികൾക്ക് വേറിട്ട ഒരനുഭവം ആയിമാറി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ. സി. റെജി സെബാസ്റ്റ്യൻ, എഫ്. സി. സി. ദിനാചരണം കൺവീനർ ശ്രീമതി. അനുറാണി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.